കേരളം

കന്നുകാലി വില്‍പ്പന നിരോധനം; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കച്ചവടത്തിനായുള്ള കന്നുകാലി വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് മറികടക്കുന്നതിനായി പ്രത്യേക നിയമനിര്‍മാണം നടത്തുന്നതിന് നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ആവശ്യം ഉന്നയിച്ച് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് കൈമാറി. 

ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ്. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും മാംസാഹാരം ഭക്ഷിക്കുന്നവരാണ്. പുതിയ ഉത്തരവിലൂടെ കന്നുകാലി കശാപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ ജനങ്ങളുടെ ആഹാരമാണ് വഴിമുട്ടുന്നതെന്നും ചെന്നിത്തല പറഞ്ഞു. 

6552 കോടി രൂപയുടെ കച്ചവടമാണ് ഈ മേഖലയില്‍ നടക്കുന്നത്. ഇത് ഇല്ലാതാകുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെ ദോഷകരമായി ബാധിക്കുമെന്നും ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം