കേരളം

ആര്‍സിസിയില്‍ നിന്നും രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധയില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആര്‍സിസിയില്‍ ചികിത്സയിലിരിക്കെ രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചെന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തല്‍. ചെന്നൈയിലെ റീജിണല്‍ ലാബില്‍ നടത്തിയ രക്തപരിശോധനയിലാണ് കുട്ടിക്ക് എച്ചഐവി ബാധയില്ലെന്ന് കണ്ടെത്തിയത്.

ഡല്‍ഹിയിലെ നാഷണല്‍ ലാബില്‍ നിന്നുള്ള പരിശോധനാഫലം കൂടി വരാനുണ്ടെന്നും ഇതിനുശേഷം മാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പുറത്തുവിടാന്‍ കഴിയൂ എന്നും ആര്‍സിസി അറിയിച്ചു. 

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു രക്താര്‍ബുദത്തെ തുടര്‍ന്ന് കുട്ടി ആര്‍സിസിയില്‍ ചികിത്സതേടിയെത്തിയത്. ചികിത്സയുടെ ഭാഗമായി റേഡിയേഷന്‍ തൊറാപ്പി നടത്തിയതിന്റെ ഭാഗമായി രക്തത്തിന്റെ കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്ന് ആര്‍സിസിയില്‍ നിന്ന് ബ്ലഡ് സ്വീകരിച്ചിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചെന്ന സംശയമുണ്ടായത്. 

സംഭവത്തില്‍ ആര്‍സിസിയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും ആര്‍സിസിക്ക് സാങ്കേതിക പിഴവ് ഉണ്ടായിട്ടില്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചാണ് രക്തം നല്‍കിയതെന്നുമായിരുന്നു റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്