കേരളം

ഒന്നാമത്തെ അഴിമതിക്കാരന്‍ സുധാകര്‍ റെഡ്ഢിയെന്ന്  തോമസ് ചാണ്ടി; മറുപടിയില്ലാതെ കാനം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ സിപിഐ ജനറല്‍ സെക്രട്ടറിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി തോമസ് ചാണ്ടി. ഒന്നാമത്തെ അഴിമതിക്കാരന്‍ അയാള്‍ ആയിരിക്കും. തനിക്ക് അഴിമതി നടത്തേണ്ട കാര്യമില്ല. കഴിഞ്ഞ 12 വര്‍ഷംകൊണ്ട്  പത്തുകോടി പാവങ്ങള്‍ക്ക് നല്‍കിയ ആളാണ് താന്‍. തന്നെ ആരും അഴിമതിക്കാരനെന്ന് വിളിക്കില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട സുധാകര്‍ റെഡ്ഡി രംഗത്തെത്തിയിരുന്നു. മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ റവന്യൂമന്ത്രി ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നുമായിരുന്നു സുധാകര്‍ റെഡ്ഢി പറഞ്ഞത്. എല്‍ഡിഎഎഫ് സര്‍ക്കാരില്‍ അഴിമതിക്ക് ഇടമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സുധാകര്‍ റെഡ്ഢി പറഞ്ഞത് പാര്‍ട്ടി നയമാണെന്നായിരുന്നു റവന്യൂമന്ത്രിയുടെ പ്രതികരണം.

എന്നാല്‍ ഇതുസംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഒഴിഞ്ഞുമാറി. ബ്രേക്കിങ് ന്യൂസിനാണെങ്കില്‍ നിങ്ങള്‍ എന്നില്‍ നിന്നും മറുപടി പ്രതീക്ഷിക്കേണ്ടതില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി. അഴിമതിക്കാരനാണ് സുധാകര്‍ റെഡ്ഡിയെന്ന് തോമസ് ചാണ്ടിയുടെ പ്രതികരണത്തിന് കാനത്തിന്റെ മറുപടി അത് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം എന്നായിരുന്നു. കേരളത്തിലെ പൊതുസാഹചര്യം വിലയിരുത്തിയായിരിക്കും അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും കാനം പറഞ്ഞു.  മന്ത്രി തോമസ് ചാണ്ടിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് നടപടിക്കായി സര്‍ക്കാരിന്റെ മുന്നലാണ് ഉള്ളത്. അത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിനനുസരിച്ച് നടപടിയുണ്ടാകുമെന്നും കാനം പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ