കേരളം

സമരം തെറ്റിദ്ധാരണമൂലം; പ്രശ്‌നമുണ്ടാക്കുന്നത് തത്പരകക്ഷികള്‍; വിഎസിനെ തള്ളി കോടിയേരി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുക്കത്ത് ഗെയില്‍ വിരുദ്ധ സമരം നടക്കുന്നത് തെറ്റിദ്ധാരണമൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തത്പര കക്ഷികളാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും ഭൂവുടമകളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കുമെന്നും കോടിയേരി പറഞ്ഞു. 

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇടതുമുന്നണിയുടെ നയമല്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞതിന് പിന്നാലെയാണ് സമരത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്.

ഗെയിലിനെതിരെ ജനകീയ സമരസമിതി ഇന്നലെ നടത്തിയ പ്രതിഷേധം അക്രമത്തില്‍ കലാശിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് യുഡിഎഫ് നടത്തിയ ഹര്‍ത്താലിലും വ്യാപക അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 

പൊലീസ് സ്റ്റേഷന്‍ അക്രമിച്ചുവെന്നാണ് സമരക്കാര്‍ക്കെതിരെ ലാത്തിചാര്‍ജ് നടത്തിയതിന് പൊലീസ് പറയുന്ന വിശദീകരണം. സമരത്തിന് പിന്നില്‍ മലപ്പുറത്തെ തീവ്രസ്വഭാവമുള്ള സംഘടനയാണെന്നും പൊലീസ് പറയുന്നു. അതിന് പിന്നാലെയാണ് പൊലീസ് നിലപാടിന് സമാനമായ നിലപാടുമായി കോടിയേരിയും രംഗത്തെത്തിയത്. പൊലീസ് സ്റ്റേഷന്‍  അക്രമിച്ചുവെന്ന കേസില്‍ നിരവധി യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വീടുകളില്‍ കയറിയും പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്യുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു