കേരളം

കണ്ണൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അഞ്ച് മരണം; നിരവധി പേര്‍ക്ക് പരുക്ക്

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: പിലാത്തറ മണ്ടൂര്‍ പള്ളിക്ക് സമീപം പുതിയ റോഡില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അഞ്ച് മരണം. ടയര്‍ പഞ്ചറായ ബസിനു സമീപം അടുത്ത ബസ് കാത്തുനിന്നവരില്‍ ഒരു സ്ത്രീ അടക്കം അഞ്ചു പേര്‍ തൊട്ടുപിറകെയെത്തിയ സ്വകാര്യ ബസിടിച്ചു മരിച്ചു. ഏഴു പേര്‍ ഗുരുതരമായ പരുക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി എട്ടു മണിയോടെയാണ് നാടിനെ നടുക്കിയ അപകടം.

ഏഴോം സ്വദേശി ടി.പി സുബൈദ, മകന്‍ മുസീദ്, ചെറുകുന്ന് സ്വദേശി പി. സുജിത്, പാപ്പിനിശ്ശേരി സ്വദേശി മുസ്തഫ എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടസമയത്ത് ഇവിടെ കനത്ത മഴയായിരുന്നുവെന്ന് പറയുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. പരുക്കേറ്റവര്‍ പരിയാരം മെഡിക്കല്‍ കോളജിലും കണ്ണൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണ്.

പയ്യന്നൂരില്‍ നിന്നു പഴയങ്ങാടിയിലേക്കുള്ള അന്‍വിദ എന്ന ബസിന്റെ ടയര്‍ മണ്ടൂര്‍ ടൗണിനടുത്ത് ഇറക്കവും വളവുമുള്ള ഭാഗത്തു കേടായതിനെ തുടര്‍ന്നു ബസ് മാറിക്കയറാന്‍ വേണ്ടി പുറത്തിറങ്ങിയ യാത്രക്കാരാണ് അപകടത്തില്‍ പെട്ടത്. മൂന്നു പേര്‍ സംഭവ സ്ഥലത്തു വച്ചും രണ്ടു പേര്‍ ആശുപത്രിയില്‍ വച്ചുമാണു മരിച്ചത്. പരുക്കേറ്റവരില്‍ 7 പേരുടെ നില ഗുരുതരമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി