കേരളം

ഈ അഭ്യാസമൊക്കേ പാവപ്പെട്ട ഹിന്ദുക്കളോട് മാത്രമേയുളളു, പാര്‍ഥസാരഥി ക്ഷേത്രം ഏറ്റെടുത്തതിന് എതിരെ കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത നടപടിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ .  ഈ അഭ്യാസമൊക്കേ പാവപ്പെട്ട ഹിന്ദുക്കളോട് മാത്രമേയുളളു. വേറെ വല്ലവരുമായിരുന്നെങ്കില്‍ വിവരം അറിഞ്ഞേനെ  എന്ന നിലയിലാണ് ദേവസ്വം ബോര്‍ഡ് നടപടിയെ സുരേന്ദ്രന്‍ വിമര്‍ശിച്ചത്. തുളസിമാലയും എള്ളെണ്ണയുമായി വരുന്നവരുടെ കൈകളില്‍ ഇത്തരക്കാരെ നേരിടാനുള്ള ചാട്ടവാറും കൂടി കരുതേണ്ട സ്ഥിതിയാണിപ്പോള്‍ സംജാതമായിരിക്കുന്നത്. അന്തിത്തിരിക്കു വകയില്ലാത്ത ക്ഷേത്രങ്ങള്‍ എന്തുകൊണ്ട് ഇക്കൂട്ടര്‍ ഏറ്റെടുക്കുന്നില്ലെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെ ചോദിച്ചു. 

പാവപ്പെട്ട ഭക്തജനങ്ങള്‍ കഷ്ടപ്പെട്ട് പുനരുദ്ധാരണം നടത്തി നല്ലനിലയിലെത്തിച്ച് അത്യാവശ്യം വരുമാനം ലഭിക്കാന്‍ തുടങ്ങിയാല്‍ ഉടനെ ക്ഷേത്രം പിടിച്ചെടുക്കാന്‍ പോലീസുമായി വരുന്ന വൃത്തികെട്ട വര്‍ഗ്ഗമായി ദേവസ്വം ബോര്‍ഡുകള്‍ മാറിയെന്നും അദ്ദേഹം ആരോപിച്ചു.  നിലവില്‍ ബോര്‍ഡിന്റെ കയ്യിലുള്ള ക്ഷേത്രങ്ങള്‍ നേരാംവണ്ണം നടത്താനുള്ള ശുഷ്‌കാന്തിയാണ് ആദ്യം ബോര്‍ഡ് കാണിക്കേണ്ടത്. ദേവസ്വം ബോര്‍ഡുകളുടെ കയ്യിലുള്ള ആയിരക്കണക്കിന് ഏക്കര്‍ ഭൂമി പലരും കയ്യേറി കൈവശം വെച്ചിരിക്കുകയാണ്. ഇത് കണ്ടിട്ടും പോലീസിനെ കൂട്ടിപ്പോയി അതൊഴിപ്പിക്കാനുള്ള ആര്‍ജ്ജവം കാണിക്കാത്തവരാണ് അര്‍ദ്ധരാത്രി പോലീസ് പടയുമായി വന്ന് ക്ഷേത്രങ്ങള്‍ പിടിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു

കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പാവപ്പെട്ട ഭക്തജനങ്ങള്‍ കഷ്ടപ്പെട്ട് പുനരുദ്ധാരണം നടത്തി നല്ലനിലയിലെത്തിച്ച് അത്യാവശ്യം വരുമാനം ലഭിക്കാന്‍ തുടങ്ങിയാല്‍ ഉടനെ ക്ഷേത്രം പിടിച്ചെടുക്കാന്‍ പോലീസുമായി വരുന്ന വൃത്തികെട്ട വര്‍ഗ്ഗമായി ദേവസ്വം ബോര്‍ഡുകള്‍ മാറിക്കഴിഞ്ഞു കേരളത്തില്‍. അന്തിത്തിരിക്കു വകയില്ലാത്ത ക്ഷേത്രങ്ങള്‍ എന്തുകൊണ്ട് ഇക്കൂട്ടര്‍ ഏററ്െടുക്കുന്നില്ല? നിലവില്‍ ബോര്‍ഡിന്റെ കയ്യിലുള്ള ക്ഷേത്രങ്ങള്‍ നേരാംവണ്ണം നടത്താനുള്ള ശുഷ്‌കാന്തിയാണ് ആദ്യം ബോര്‍ഡ് കാണിക്കേണ്ടത്. ദേവസ്വം ബോര്‍ഡുകളുടെ കയ്യിലുള്ള ആയിരക്കണക്കിന് ഏക്കര്‍ ഭൂമി പലരും കയ്യേറി കൈവശം വെക്കുന്നത് കണ്ടിട്ടും പോലീസിനെ കൂട്ടിപ്പോയി അതൊഴിപ്പിക്കാനുള്ള ആര്‍ജ്ജവം കാണിക്കാത്തവരാണ് അര്‍ദ്ധരാത്രി പോലീസ് പടയുമായി വന്ന് ക്ഷേത്രങ്ങള്‍ പിടിക്കുന്നത്. ഈ അഭ്യാസമൊക്കെ പാവപ്പെട്ട ഹിന്ദുക്കളോട് മാത്രമേയുള്ളൂ. വേറെ വല്ലവരുമായിരുന്നെങ്കില്‍ വിവരം അറിഞ്ഞേനെ. തുളസിമാലയും എള്ളെണ്ണയുമായി വരുന്നവരുടെ കൈകളില്‍ ഇത്തരക്കാരെ നേരിടാനുള്ള ചാട്ടവാറും കൂടി കരുതേണ്ട സ്ഥിതിയാണിപ്പോള്‍ സംജാതമായിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍