കേരളം

സോളാര്‍ റിപ്പോര്‍ട്ടിന്റെ മലയാളം അച്ചടി പൂര്‍ത്തിയായി; പ്രസിന് കനത്ത സുരക്ഷ; ജീവനക്കാര്‍ നിരീക്ഷണത്തില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രത്യേക നിയസഭാ സമ്മേളനത്തില്‍ വെക്കാനുള്ള  സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അച്ചടി പൂര്‍ത്തിയായി. അഞ്ഞൂറ് കോപ്പിയാണ് സഭയില്‍ വിതരണം ചെയ്യുന്നതിനായി അച്ചടിച്ചിരിക്കുന്നത്.  മലയാളത്തില്‍ പരിഭാഷപ്പെടുത്തിയ കോപ്പി ഉള്‍പ്പെടെയുള്ള സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. 

ഇംഗ്ലിഷിലുള്ള റിപ്പോര്‍ട്ടാണ് സോളര്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചത്. നാലു പതിപ്പുകളാണ് റിപ്പോര്‍ട്ടിനുള്ളത്. പ്രസക്ത ഭാഗങ്ങള്‍ ക്രോഡീകരിച്ചാണ് എംഎല്‍എമാര്‍ക്കും മാധ്യമങ്ങള്‍ക്കും പകര്‍പ്പ് നല്‍കുക. മലയാള പരിഭാഷയ്‌ക്കൊപ്പം ഇംഗ്ലിഷിലെ നാല് വോളിയത്തിന്റെ പകര്‍പ്പും നല്‍കും. റജിസ്റ്റര്‍ ചെയ്ത മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഒരു കോപ്പിവീതം നല്‍കാനാണ് തീരുമാനം.

കമ്മിഷന്‍ റിപ്പോര്‍ട്ട് ഇംഗ്ലിഷില്‍നിന്നു മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്നതു സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ്. ഇതിനായി സര്‍ക്കാര്‍ എട്ടുപേരെ ചുമതലപ്പെടുത്തിയിരുന്നു. ഭാഷാ ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെയും മലയാളം അധ്യാപകരുടേയും സഹായത്തോടെയാണ് പരിഭാഷ പൂര്‍ത്തിയാക്കിയത്. അതീവ സുരക്ഷയാണ് പ്രസില്‍ ഏര്‍പ്പെടുത്തിയിരുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജീവനക്കാരും നിരീക്ഷണത്തിലാണ്. നാളെ രാവിലെ മുഖ്യമന്ത്രി റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തു വയ്ക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍