കേരളം

ഉമ്മന്‍ ചാണിക്ക് എതിരെയുളള തെളിവുകള്‍ ഹാജരാക്കാന്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു: സരിത എസ് നായര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഉമ്മന്‍ ചാണ്ടിക്ക് എതിരെയുളള തെളിവുകള്‍ ഹാജരാക്കാന്‍ രമേശ് ചെന്നിത്തല തന്നോട് നിര്‍ദേശിച്ചതായി സരിത എസ് നായര്‍. രമേശ് ചെന്നിത്തലയുടെ മനസാക്ഷി സൂക്ഷിപ്പുകാരനും കോണ്‍ഗ്രസിന്റെ വക്കീലുമായ അഡ്വ ജോയ് മുഖാന്തിരമാണ് രമേശ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നതിന് മുന്‍പ് തെളിവുകള്‍ ഹാജരാക്കാനാണ് രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടതെന്നും സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
 
ഇരുവരും തമ്മിലുളള പടയൊരുക്കത്തില്‍ തനിക്ക് താല്പര്യമില്ല. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍  തന്റെ മൊഴികള്‍ മാത്രമുളളുവെന്നും തെളിവുകള്‍ ഇല്ലെന്നുമുളള കോണ്‍ഗ്രസിന്റെ ജല്പനങ്ങള്‍ക്ക് മറുപടി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.  താന്‍ തെറ്റുകാരിയല്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. എന്നാല്‍ തനിക്ക് ഒപ്പം തെറ്റുചെയ്തവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണമെന്ന് മാത്രമാണ് ആഗ്രഹിച്ചിരുന്നതെന്നും സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.  

സോളാര്‍ കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ലൈംഗികാരോപണത്തില്‍ ക്രിമിനല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.  അതിനാല്‍ അന്വേഷണഘട്ടത്തില്‍ താന്‍ മൊഴി കൊടുക്കുമെന്നും സരിത എസ് നായര്‍ വ്യക്തമാക്കി. തന്റെ പക്കലുളള മറ്റു തെളിവുകളും അന്വേഷണസംഘത്തിന് കൈമാറുമെന്ന് സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍