കേരളം

എന്തിന് രാജിവയ്ക്കണം? മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടില്ല: തോമസ് ചാണ്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍ തന്നോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടില്ലെന്ന് മന്ത്രി തോമസ് ചാണ്ടി എന്‍സിപി നേതൃയോഗത്തില്‍. കളക്ടറുടെ റിപ്പോര്‍ട്ട് തനിക്കെതിരല്ലെന്നും ചാണ്ടി പറഞ്ഞു.താന്‍ തെറ്റ് ചെയ്തിട്ടില്ല, പിന്നെന്തിന് രാജിവയ്ക്കണം എന്ന് എന്‍സിപി യോഗത്തില്‍ തോമസ് ചാണ്ടി വികാരധീനനായി ചോദിച്ചു.  തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന നിലപാടില്‍ത്തന്നെ ഉറച്ചു നില്‍ക്കുകയാണ് എന്‍സിപി. 

അതേസമയം രാജിക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി സിപിഎം-സിപിഐ കൂടിക്കാഴ്ച നടത്തി. രാജി അല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഇരുപാര്‍ട്ടികളും നിലപാടെടുത്തു എന്നാണ് ലഭിക്കുന്ന വിവരം. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് യോഗം അല്‍പ സമയത്തിനകം എകെജി സെന്ററില്‍ കൂടും. തോമസ് ചാണ്ടിയും എകെജി സെന്ററില്‍ എത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു