കേരളം

പുതുവൈപ്പ് എല്‍എന്‍ജി പ്ലാന്റ്: ജനങ്ങളുടെ ആശങ്കകള്‍ ന്യായമെന്ന് വിദഗ്ധ സമിതി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എറണാകുളം പുതുവൈപ്പ് എല്‍എന്‍ജി പ്ലാന്റിനെ കുറിച്ച് ജനങ്ങള്‍ക്കുളള ആശങ്കകള്‍ ന്യായമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. പ്ലാന്റിനെ കുറിച്ചുളള ജനങ്ങളുടെ പരാതികളില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി ഹരിത ട്രൈബ്യൂണലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉളളത്. പദ്ധതി പ്രദേശത്ത് നടത്തിപ്പുകാരായ ഐഒസി പണിത മതില്‍ പൊളിക്കണമെന്നും സമിതി നിര്‍ദേശിച്ചു

പ്ലാന്റിന് അനുമതി നല്‍കിയപ്പോള്‍ പറഞ്ഞ ചട്ടങ്ങള്‍ പലതും ഐഒസി പാലിച്ചിട്ടില്ല. അപകടമുണ്ടായാല്‍ നേരിടാനുളള ദുരന്തനിവാരണ പദ്ധതി പുന:പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പദ്ധതിയുടെ മേല്‍നോട്ടത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ഹരിത ട്രിബ്യൂണലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ എന്‍ പൂര്‍ണ ചന്ദ്രറാവു ഉള്‍പ്പടെ മൂന്നുപേരാണ് വിദഗ്ധ സമിതി അംഗങ്ങള്‍. പുതുവൈപ്പ് സമരസമിതി പ്രവര്‍ത്തകര്‍ ,ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പേരില്‍ നിന്നും വിവരങ്ങള്‍ തേടിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍