കേരളം

ഹൈക്കോടതിയില്‍ തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് എംപി ; ലജ്ജാകരമെന്ന് സുധീരന്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭൂമി കയ്യേറ്റവിവാദത്തില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തളളണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മന്ത്രി തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാകുന്നത് കോണ്‍ഗ്രസ് എംപി. നാളെ ഹൈക്കോടതി ഹര്‍ജി പരിഗണിക്കുമ്പോള്‍ തോമസ് ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസിന്റെ രാജ്യസഭാംഗവും സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനുമായ വിവേക് തന്‍ഖ ഹാജരാകും. എംപി എന്ന നിലയില്‍ അല്ല അഭിഭാഷകന്‍ എന്ന നിലയിലാണ് കോടതിയില്‍ ഹാജരാകുന്നത് എന്ന് അദ്ദേഹം മാതൃഭൂമിയോട് പ്രതികരിച്ചു. മധ്യപ്രദേശില്‍ നിന്നുളള രാജ്യസഭാംഗമായ വിവേക് തന്‍ഖ കൊച്ചിയില്‍ എത്തി. അതേസമയം തോമസ് ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസ് എം പി ഹൈക്കോടതിയില്‍ ഹാജരാകുന്നത് ലജ്ജാകരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ വിവേക് തന്‍ഖ     ഔചിത്വം കാണിക്കണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.

അതേസമയം ഇടതുമുന്നണി കൈവിട്ടിട്ടും മന്ത്രിസ്ഥാനം കാക്കാന്‍ എന്‍സിപി കരുനീക്കം ശക്തമാക്കിയിരിക്കുകയാണ്. തോമസ് ചാണ്ടിയുടെ രാജി പരമാവധി വൈകിപ്പിച്ച് മുന്നണിയില്‍ സമ്മര്‍ദം ചെലുത്താനാണ് ശ്രമം. തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം നിലനിര്‍ത്താനാകുമോ എന്ന് ഒരുറപ്പുമില്ല. എന്നാല്‍ രാജ്യത്താകെ പാര്‍ട്ടിക്കുളളൊരു മന്ത്രിസ്ഥാനം നിലനിര്‍ത്തണമെന്നതാണ് എന്‍സിപിയുടെ പൊതുനിലപാട്. കളക്ടറുടെ റിപ്പോര്‍ട്ട് തെറ്റാണെന്നും കോടതിയില്‍ നിന്ന് വ്യക്ത വന്നശേഷമേ മറ്റു തീരുമാനങ്ങള്‍ ഉണ്ടാകുവെന്നും സംസ്ഥാന നേതൃത്വം ഇടതുമുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം