കേരളം

എന്‍സിപി എങ്ങനെ  ചിന്തിക്കുമെന്നറിയട്ടെ;  ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ വ്യക്തമായ മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഉചിതമായ സമയത്ത് തക്കതായ തീരുമാനമെടുക്കുമെന്നും പിണറായി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തോമസ്ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതിയില്‍ തള്ളി എന്ന വിധിയാണ് ഇപ്പോള്‍ വന്നത്. കോടതി പരാമര്‍ശം വരുന്ന സാഹചര്യത്തില്‍ പ്രശന്ങ്ങള്‍ പരിശോധിച്ച് എന്തുനിലപാട് എടുക്കണമെന്ന് എല്‍ഡിഎഫ് ആലോചിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ പാര്‍ട്ടി ഇക്കാര്യങ്ങള്‍ പരിശോധിച്ച് നിലപാട് എടുക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.എന്‍സിപിയുടെ യോഗം കൊച്ചിയില്‍ നടക്കുന്നുണ്ട്. ഹൈക്കോടതി വിധിയുടെ വിശാദാംശങ്ങള്‍ മനസിലാക്കാനുമുണ്ട്. രണ്ട് ജഡ്ജിമാരാണ് കേസ് കേട്ടത്. അതിലെ വിധിയുടെ വിശദാംശങ്ങള്‍ നമുക്ക മനസിലാക്കാം. എന്‍സിപി എങ്ങനെയാണ് ചിന്തിക്കുന്നതെന്നും മനസിലാക്കാം. ഉചിതമായ തീരുമാനം തക്കസമയത്ത് എടുക്കുകയും ചെയ്യുമെന്ന് പിണറായി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?