കേരളം

"മന്ത്രിക്കെങ്ങിനെ സര്‍ക്കാരിനെതിരെ കേസ് കൊടുക്കാനാകും ?" തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കായല്‍ കൈയേറ്റ കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാരിനെതിരെ മന്ത്രിയ്‌ക്കെങ്ങിനെ ഹര്‍ജി നല്‍കാനാകുമെന്ന് കോടതി ചോദിച്ചു. മന്ത്രി ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നത് എങ്ങനെയാണ്. മന്ത്രിയ്ക്ക് ഹര്‍ജി നല്‍കാനാകില്ല. വ്യക്തിയ്‌ക്കേ ഹര്‍ജി നല്‍കാനാകുവെന്നും കോടതി വ്യക്തമാക്കി. ആദ്യം ഇക്കാര്യത്തില്‍ വിശദീകരണം വേണമെന്നും കോടതി വ്യക്തമാക്കി. മന്ത്രി സര്‍ക്കാരിനെതിരെ ഹര്‍ജി ഫയല്‍ ചെയ്യുന്നത് അപൂര്‍വമാണെന്നും കോടതി അഭിപ്രായപ്പെട്ടു. 

ഹര്‍ജിയുടെ തുടക്കത്തില്‍ പരാതിക്കാരന്‍ മന്ത്രിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് കോടതി പരാതിക്കാരനായ തോമസ് ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. നേരത്തെ മന്ത്രി എന്ന നിലയിലല്ല, വ്യക്തി എന്ന നിലയിലാണ് കോടതിയെ സമീപിച്ചിരുന്നത് എന്നാണ് തോമസ് ചാണ്ടി അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഹര്‍ജിയില്‍ മന്ത്രിയാണെന്ന് വ്യക്തമാക്കിയാണ് പരാതി നല്‍കിയിരുന്നത്. 

വാട്ടര്‍വേള്‍ഡ് കമ്പനിയുടെ ഉടമസ്ഥന്‍ തോമസ് ചാണ്ടി തന്നെയാണോ എന്ന് കോടതി ചോദിച്ചു. വ്യക്തിപരമായ ഉത്തരവാദിത്തത്തില്‍ നിന്നും തോമസ് ചാണ്ടിയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. മധ്യപ്രദേശ് മുന്‍ അഡ്വക്കേറ്റ് ജനറലും, കോണ്‍ഗ്രസ് എംപിയുമായ വിവേക് തന്‍ഖയാണ് തോമസ് ചാണ്ടിയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത്. തോമസ് ചാണ്ടിയുടെ ഹര്‍ജിയും തോമസ് ചാണ്ടിക്കെതിരായ ഹര്‍ജികളും ഒറ്റ കേസായാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ