കേരളം

വിവേക് തന്‍ഖയ്ക്ക് നേരേ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ കേസിന് ഹാജരാകാന്‍ വന്ന കോണ്‍ഗ്രസ് എംപിയും അഭിഭാഷകനുമായ വിവേക് തന്‍ഖയ്ക്ക് നേരേ യൂത്ത് കോണ്‍ഗ്രസ്,കെഎസ് യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കൊച്ചി താജ് ഹോട്ടലിന് മുന്നിലാണ് പ്രതിഷേധം. ഹോട്ടലില്‍ നിന്ന് പുറത്തേക്ക് വന്ന തന്‍ഖയുടെ വാഹനം യൂത്ത് കോണ്‍ഗ്രസ് തടയുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ്,കെഎസ്‌യു ജില്ലാ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. തന്‍ഖ ഗോബാക്ക് മുദ്രാവാക്യങ്ങളോടെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാണിച്ചത്.
ലാത്തി വീശിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ഓടിച്ചത്. 

തോമസ്  ചാണ്ടിക്ക് വേണ്ടി ഹാജരാകരുത് എന്ന കെപിസിസി പ്രസിഡന്റ് എംഎ ഹസ്സന്റെ ആവശ്യം തന്‍ഖ തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. 

അഭിഭാഷകനെന്ന നിലയിലാണ് കേസ് ഏറ്റെടുത്തത് എന്നായിരുന്നു തന്‍ഖയുടെ വിശദീകരണം. തന്‍ഖ ഹാജരാകുന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുമെന്നും ചാണ്ടിക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധങ്ങളെ ബാധിക്കുമെന്നും കെപിസിസി ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. ചാണ്ടിക്ക് വേണ്ടി തന്‍ഖ ഹാജരാകുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് എഐസിസി വ്യക്തമാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''