കേരളം

സര്‍ക്കാര്‍ വിശദീകരണം അംഗീകരിച്ചു; ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് കാലാവധി രണ്ടുവര്‍ഷമായി നിചപ്പെടുത്തിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് അംഗീകരം ലഭിച്ചു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. ഓര്‍ഡിനന്‍സില്‍ വ്യക്തമായ വിശദീകരണം വേണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ പി.സദാശിവം കഴിഞ്ഞ ദിവസം ഓര്‍ഡിനന്‍സ് തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കിയതോടെ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെയ്ക്കുകയായിരുന്നു. 

ചട്ടം ഭേദഗതി ചെയ്തു കൊണ്ടുള്ള ഓര്‍ഡിനന്‍സിന് നിയമസാധുത ഉണ്ടോയെന്ന് ഗവര്‍ണര്‍ ചോദിച്ചിരുന്നു. ബോര്‍ഡിന്റെ മൂന്ന് വര്‍ഷത്തെ കാലാവധി രണ്ട് വര്‍ഷത്തെ കാലാവധിയാക്കി കുറച്ചാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ബോര്‍ഡിലെ വ്യാപകമായ അഴിമതി തടയാനാണ് കാലാവധി നിചപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുിവന്നത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. ഓര്‍ഡിനന്‍സില്‍ ഒപ്പുവെയ്ക്കരുത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലുയം ബിജെപിയും ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം