കേരളം

അസാധാരണ നടപടി അസാധാരണ കാര്യങ്ങള്‍ നടക്കുന്നതിനാല്‍: ഇ ചന്ദ്രശേഖരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അസാധാരണ കാര്യങ്ങള്‍ നടക്കുന്നതുകൊണ്ടാണ് അസാധാരണമായി മന്ത്രിസഭായോഗത്തില്‍നിന്നു വിട്ടുനില്‍ക്കേണ്ടി വന്നതെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. സിപിഐ മന്ത്രിസഭായോഗത്തില്‍നിന്നു വിട്ടുനിന്നത് അസാധാരണ നടപടിയാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭായോഗത്തില്‍നിന്നു വിട്ടുനിന്നത് പാര്‍ട്ടി തീരുമാനപ്രകാരമാണെന്ന് ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ഇക്കാര്യം കത്തു മുഖേന മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അത് അദ്ദേഹം തന്നെ സ്ഥിരീകരിച്ചതാണല്ലോയെന്ന് റവന്യു മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ ഏതെങ്കിലും വാക്കിന്റെ പേരില്‍ പ്രതികരിക്കാനില്ലന്ന് ചന്ദ്രശേഖരന്‍ അറിയിച്ചു.

ഉപാധിയോടെ രാജിയെന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്ന് റനവ്യു മന്ത്രി പറഞ്ഞു. സുപ്രിം കോടതി വിധി അനുകൂലമായാല്‍ തിരിച്ചെടുക്കണം എന്ന ഉപാധിയില്‍ തോമസ് ചാണ്ടി രാജിക്കു തയാറായി എന്ന വാര്‍ത്തകളോടു പ്രതികരിച്ചുകൊണ്ടാണ് റവന്യു മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'