കേരളം

തോമസ് ചാണ്ടി ഇന്ന് രാജി വെച്ചേക്കും; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച നിര്‍ണായകം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തോമസ് ചാണ്ടി ഇന്ന് രാജിനല്‍കിയേക്കുമെന്ന് സൂചന. രാവിലെ എട്ടുമണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി മന്ത്രി തോമസ് ചാണ്ടി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്‍സിപി അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്ററും കൂടിക്കാഴ്ചയില്‍ സംബന്ധിക്കും. ക്ലിഫ് ഹൗസില്‍ നടക്കുന്ന കൂടിക്കാഴ്ച നിര്‍ണായകമാണ്. ഇന്നത്തെ മന്ത്രിസഭായോഗത്തിന് മുമ്പ് തോമസ് ചാണ്ടി രാജിക്കത്ത് നല്‍കിയേക്കുമെന്നാണ് സൂചന. ഇന്നത്തെ മന്ത്രിസഭായോഗത്തിന് മുമ്പ് കാണണമെന്ന് മുഖ്യമന്ത്രിയാണ് തോമസ് ചാണ്ടിയോടും പീതാംബരന്‍ മാസ്റ്ററോടും
ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. 

കോടതിവിധി പകര്‍പ്പ് കിട്ടട്ടെ. അതില്‍ എതിര്‍ പരാമര്‍ശം ഉണ്ടെങ്കില്‍ മാത്രമേ രാജി വെക്കൂവെന്നായിരുന്നു ഇന്നലെ വൈകീട്ടും തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞതത്. കോടതി വിധിയില്‍ എതിര്‍ പരാമര്‍ശം ഉണ്ടായാല്‍ ആ നിമിഷം സ്ഥാനം ഒഴിയുമെന്നും തോമസ് ചാണ്ടി പറഞ്ഞു. തോമസ് ചാണ്ടി രാജിവെക്കുന്ന കാര്യത്തില്‍ എന്‍സിപി ദേശീയ നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വവും വ്യക്തമാക്കിയിരുന്നു. 

അതേസമയം തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി ഇനി തീരുമാനമെടുക്കട്ടെ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും അഭിപ്രായപ്പെട്ടിരുന്നു. തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി അന്തിമതീരുമാനം എടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഭിപ്രായപ്പെട്ടിരുന്നു. ഇടതുമുന്നണി യോഗത്തില്‍ എന്‍സിപി ഒഴിച്ചുള്ള എല്ലാ കക്ഷികളും തോമസ് ചാണ്ടി ഒഴിയണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ കോടതി വിധി വരുന്നതുവരെ കാത്തിരിക്കണമെന്നായിരുന്നു എന്‍സിപി ആവശ്യപ്പെട്ടത്. 

എന്നാല്‍ ഇന്നലെ ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി തോമസ് ചാണ്ടിക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് നടത്തിയത്. സര്‍ക്കാരിനെതിരെ മന്ത്രി കോടതിയെ സമീപിച്ചത് ഭരണഘടനാ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. മന്ത്രിസഭയോടുള്ള മന്ത്രിയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും, തോമസ് ചാണ്ടിയെ അയോഗ്യനാക്കാനുള്ള ഉത്തമ സാഹചര്യം ഉണ്ടെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. മന്ത്രി സ്ഥാനം രാജിവെച്ച് സാധാരണക്കാരനെപ്പോലെ നിയമനടപടികള്‍ക്ക് ഇറങ്ങിത്തിരിക്കാനും കോടതി തോമസ് ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍

അജിത്തിന് 53ാം പിറന്നാള്‍, സര്‍പ്രൈസ് സമ്മാനവുമായി ശാലിനി