കേരളം

തോമസ് ചാണ്ടിയുടെ രാജി: മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് ടി പി പീതാംബരന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ചത് എന്ന് എന്‍സിപി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ടി പി  പീതാംബരന്‍. രാജിക്ക് ഉപാധിയില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിക്കാന്‍ എന്‍സിപി കേന്ദ്രനേതൃത്വവും ആവശ്യപ്പെട്ടു. ഭൂമി കയ്യേറ്റ വിവാദം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടിയെന്ന് പീതാംബരന്‍ പറഞ്ഞു. 

ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട ജില്ലാകളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച തോമസ് ചാണ്ടിക്ക് എതിരെ കോടതിയില്‍ നിന്നും പ്രതികൂലമായ പരാമര്‍ശങ്ങള്‍ ഉണ്ടായി. ഇതും കണക്കിലെടുത്താണ് രാജിവെയ്ക്കാന്‍ തീരുമാനിച്ചത് എന്ന് പീതാംബരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുറ്റവിമുക്തനായി ആര് ആദ്യം തിരിച്ചുവരുന്നു അവര്‍ക്ക് മന്ത്രിസ്ഥാനം തിരിച്ചുകിട്ടും. അതുവരെ മന്ത്രിസ്ഥാനം ഒഴിച്ചിടും.തോമസ് ചാണ്ടിയെയും ശശീന്ദ്രനെയും ഉദ്ദേശിച്ചാണ് പീതാംബരന്‍ ഇക്കാര്യം പറഞ്ഞത്. അതുവരെ മുഖ്യമന്ത്രി വകുപ്പ് കൈകാര്യം ചെയ്യുമെന്നും പീതാംബരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍