കേരളം

സോളാറില്‍ എടുത്തുചാടി കേസെടുക്കേണ്ടതില്ല; സരിതയുടെ കത്ത് വിശ്വസിച്ച് തുടര്‍നടപടി വേണ്ടെന്ന് അന്വേഷണ സംഘം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എടുത്തുചാടി തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്ന് പൊലീസ് ഉന്നത തലത്തില്‍ ധാരണയായതായി സൂചന. അന്വേഷണ തലവന്‍ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍, പൊലീസ് ആസ്ഥാനത്തെ ഐജി ദിനേന്ദ്ര കശ്യപ് എന്നിവര്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. 

സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും, അതിലുള്ള പൊരുത്തക്കേടുകളും ഇവര്‍ ചര്‍ച്ച ചെയ്തു. ഇതിന് ശേഷമാണ് തിടുക്കത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയത്. 

സരിത എഴുതിയതായി പറയുന്ന കത്ത് മാത്രം കണക്കിലെടുത്ത് കേസ് എടുക്കാന്‍ കഴിയില്ലെന്ന് രാജേഷ് ദിവാനും, ദിനേന്ദ്ര കശ്യപും ബെഹ്‌റയെ അറിയിച്ചു. സരിത നിരന്തരം മൊഴി മാറ്റി പറഞ്ഞിരുന്നു. മാത്രമല്ല, പരാതികളില്‍ മൊഴി നല്‍കാന്‍ എത്താതിരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ആദ്യം സരിതയില്‍ നിന്നും മൊഴി എടുക്കണം. അതിന് ശേഷം ആരോപണ വിധേയര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. ഇത് കഴിഞ്ഞ് മാത്രമേ കേസെടുക്കണമോ എന്ന് തീരുമാനിക്കാന്‍ സാധിക്കുകയുള്ളെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്