കേരളം

കാനത്തെ തള്ളി ഇസ്മായില്‍: ചാണ്ടിയുടെ രാജി വൈകിയിട്ടില്ല; ബഹിഷ്‌കരണം പാര്‍ട്ടിയില്‍ ആലോചിക്കാതെ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: തോമസ് ചാണ്ടിയുടെ രാജി വൈകിയെന്ന പാര്‍ട്ടി നിലപാടിന് വിരുദ്ധ നിലപാടുമായി മുതിര്‍ന്ന സിപഐ നേതാവ് കെ.ഇ ഇസ്മായില്‍. പ്രശ്‌നങ്ങള്‍ പരിശോധിക്കാനുള്ള സാവകാശം മാത്രമേ എടുത്തിട്ടുള്ളു എന്ന് മുഖ്യമന്ത്രിതന്നെ പറഞ്ഞിട്ടുണ്ടെന്നും ഇസ്മായില്‍ ആലപ്പുഴയില്‍ പറഞ്ഞു. മന്ത്രിമായി മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച നടപടി സിപിഐയില്‍ ചര്‍ച്ച ചെയ്യുമെന്നും ഇസ്മായില്‍ വ്യക്തമാക്കി, മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുന്ന നടപടി തന്നോട് പറഞ്ഞിരുന്നുവെങ്കിലും നേതൃത്വത്തില്‍ എല്ലാവരും ഇക്കാര്യം അറിഞ്ഞിരിക്കാനിടയില്ലെന്നും ഇസ്മായില്‍ പറഞ്ഞു.

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് മുന്നിലൂടെയുള്ള റോഡിന് ഫണ്ട് നല്‍കിയത് പാര്‍ട്ടി പറഞ്ഞിട്ടാണെന്നും ഇസ്മായില്‍ പറഞ്ഞു. പ്രാദേശിക നേതൃത്വം ശുപാര്‍ശ ചെയ്തു. സംസ്ഥാനനേതൃത്വം ഈ അപേക്ഷ പരിശോധിച്ചു. ഈ അപേക്ഷയിലാണ്  ഫണ്ട് അനുവദിച്ചത്. ലേക് പാലസ് റിസോര്‍ട്ടില്‍ ഇതുവരെ പോയിട്ടില്ല. അവിടുത്തെ ആതിഥ്യം സ്വീകരിച്ചിട്ടില്ലെന്നും മുന്‍ മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍