കേരളം

തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങളെക്കുറിച്ച് ആരും പറയാത്തത് എന്തുകൊണ്ട്: കാനം

സമകാലിക മലയാളം ഡെസ്ക്

ദോഹ: തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ സിപിഎം-സിപിഐ പോര് കനക്കുന്നതിനിടയില്‍ വീണ്ടും വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി പരാമര്‍ശത്തെ കുറിച്ച് ആരും പറയാത്തത് എന്തു കൊണ്ടാണെന്ന് കാനം ചോദിച്ചു. ഭരണഘടനാ വിരുദ്ധ നടപടിയെടുത്ത മന്ത്രിയോടൊപ്പം മന്ത്രിസഭാ യോഗത്തില്‍ ഇരിക്കാനാവില്ല. അതു കൊണ്ടാണ് യോഗത്തില്‍ നിന്ന് സിപിഐ വിട്ടുനിന്നത്. രാജിയുടെ ക്രെഡിറ്റ് എടുക്കാനാണെന്ന ആരോപണങ്ങള്‍ വിലകുറഞ്ഞതാണെന്നും കാനം പറഞ്ഞു.

കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സിപിഐ നടപടിയെ ശക്തമായി വിമര്‍ശിച്ചിരുന്നു. രാജിവയ്ക്കുമെന്ന് ഉറപ്പായിട്ടും മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സിപിഐ നടപടി രാജിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു എന്നായിരുന്നു കോടിയേരിയുടെ ആരോപണം. ഇതിന് മറുപടിയുമായി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു കഴിഞ്ഞ ദിവസംതന്നെ രംഗത്തെത്തുകയും സര്‍ക്കാരിനതിരെ കോടതിയില്‍ പോയ മന്ത്രിയോടൊപ്പം ഇരിക്കില്ലായെന്നായിരുന്നു നിലപാടെന്നും രാജിയുടെ ക്രെഡിറ്റ് സിപിഐയ്ക്ക് വേണ്ടെന്നും പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?