കേരളം

ദുബൈയില്‍ പോവാന്‍ അനുമതി വേണം; ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി ദിലീപ് ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള നടന്‍ ദിലീപ് ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി ഹൈക്കോടതിയെ സമീപിച്ചു. ദുബൈയില്‍ പോവുന്നതിന് അനുമതി നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇതിനായി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.

ദിലീപീന്റെ ഹോട്ടല്‍ ശൃംഖലയായ ദേ പൂട്ടിന്റെ ദുബൈ ശാഖ ഉദ്ഘാടനത്തിന് പോവാനാണ് അനുമതി തേടിയിരിക്കുന്നത്. ഈ മാസം ഇരുപത്തിയൊന്‍പതിനാണ് ദേ പുട്ടിന്റെ ദുബൈ ശാഖ ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്.

പാസ്‌പോര്‍ട്ട് മജിസ്‌ട്രേറ്റിനു മുന്നില്‍ സമര്‍്പ്പിക്കണം എന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളിലാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. പല തവണ ജാമ്യാപേക്ഷ തള്ളിയ കോടതിഅഞ്ചാമത്തെ അപേക്ഷയിലാണ് ജാമ്യം അനുവദിച്ചത്.

നടിയെ ആക്രമിച്ച കേസിന്റെ ഗുഢാലോചന സംബന്ധിച്ച് അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. അടുത്തയാഴ്ച കുറ്റപത്രം നല്‍കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കുറ്റപത്രം തയാറാക്കുന്നതിനിടെ മൊഴികളില്‍ കണ്ട ചില വൈരുദ്ധ്യങ്ങളെക്കുറിച്ചു ചോദിച്ചറിയാന്‍ കഴിഞ്ഞ ദിവസം ദിലീപീനെയും സഹോദരനെയും വീണ്ടും ചോദ്യം ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി