കേരളം

ഷെറിന്‍ മാത്യൂസിന്റെ മരണം; വളര്‍ത്തമ്മയും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

അമേരിക്കയിലെ ടെക്‌സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യുവിന്റെ വളര്‍ത്തമ്മ സിനി മാത്യു അറസ്റ്റില്‍. ഷെറിനെ അപകടപ്പെടുത്താന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് വെസ്ലി മാത്യുവിനെ നേരത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ ഏഴിനായിരുന്നു ഷെറിനെ കാണാതാവുന്നത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ ഷെറിന്റെ മൃതദേഹം വീടിനടുത്തുള്ള കലുങ്കിനടിയില്‍ നിന്നും കണ്ടെത്തിയിരുന്നു. 

പാലു കുടിക്കാതിരുന്നതിനെ തുടര്‍ന്ന് വീടിന് പുറത്ത് നിര്‍ത്തി ശിക്ഷിക്കുകയായിരുന്നു എന്നും ഈ സമയം ഷെറിനെ കാണാതാവുകയായിരുന്നു എന്നുമാണ് വെസ്ലി മാത്യു അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. എന്നാല്‍ നിര്‍ബന്ധിച്ച് പാല് കുടിപ്പിച്ച സമയം  ശ്വാസംമുട്ടി മരിക്കുകയായിരുന്നു ഷെറിനെന്നും, പരിഭ്രാന്തിമൂലം മൃതദേഹം ഒളിപ്പിക്കുകയായിരുന്നു എന്നും പിന്നീട് വെസ്ലി മാത്യു കുറ്റസമ്മതം നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു