കേരളം

സംഘപരിവാറിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പിണറായി വിജയന്‍ നടപടി സ്വീകരിക്കുന്നില്ല: കെ.മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

ആലുവ: സംഘപരിവാര്‍ സംഘടനകളും നേതാക്കളും നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകുന്നില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. അതിന്റെ ഭാഗമായാണ് ദേശീയ പതാക ഉയര്‍ത്തല്‍ വിഷയത്തില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനെതിരെ നടപടിയെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയ്ക്ക് ആലുവയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

യുഡിഎഫിന് കഴിഞ്ഞ കാലങ്ങളില്‍ നഷ്ടപ്പെട്ട വോട്ടുകള്‍ തിരികെ വരികയാണ്. അതിന്റെ തെളിവാണ് പടയൊരുക്കത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന വമ്പിച്ച സ്വീകരണങ്ങള്‍. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളെ ജനങ്ങള്‍ വിചാരണ ചെയ്യുകയാണ്. പടയൊരുക്കത്തിന്റെ ഒപ്പുശേഖരണം കഴിയുന്നതോടെ രണ്ട് സര്‍ക്കാരുകള്‍ക്കും എതിരെയുള്ള കുറ്റപത്രം തയ്യാറാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?