കേരളം

"ഹിന്ദുക്കളുടെ പൈസ കൊണ്ട് ജിഹാദികള്‍ വളരുന്നതിന് അയ്യപ്പ ഭക്തര്‍ കൂട്ട് നില്‍ക്കരുത് "; വര്‍ഗീയ വിഷം തുപ്പി കേരള ഹിന്ദു ഹെല്‍പ്പ് ലൈന്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി : മത സൗഹാര്‍ദത്തിന്റെ പ്രതീകമാണ് ശബരിമല. ഇതിന് പ്രത്യേക്ഷമായ ഉദാഹരണമാണ് അയ്യപ്പഭക്തര്‍ എരുമേലി വാവര്‍ പള്ളിയില്‍ തൊഴുതു വണങ്ങി ശ്രീശബരീശനെ കാണാനായി മല ചവിട്ടുന്നത്. എന്നാല്‍ സാഹോദര്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും ഈ ഒത്തൊരുമയ്ക്കുമേല്‍ വര്‍ഗീയ വിഷം തുപ്പുകയാണ് സംഘപരിവാര്‍ ശക്തികള്‍. കേരള ഹിന്ദു ഹെല്‍പ്പ് ലൈന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതീഷ് വിശ്വനാഥ് എന്നയാളാണ് കടുത്ത വര്‍ഗീയ പരാമര്‍ശം പോസ്റ്റ് ചെയ്തിട്ടുള്ളത്. 

ശബരിമല ഭക്തര്‍ എരുമേലി വാവര്‍ പള്ളിയിലും ശബരിമലയിലെ വാവര്‍ നടയിലും കാണിക്ക ഇടരുതെന്നാണ് ആഹ്വാനം. ഹിന്ദുക്കളുടെ പൈസ കൊണ്ട് ജിഹാദികള്‍ വളരുന്നതിന് അയ്യപ്പ ഭക്തര്‍ കൂട്ട് നില്‍ക്കരുതെന്നും അവിടെ കാണിക്കയിടുന്ന പണം ഏതെങ്കിലും ഹിന്ദുവിന്റെ ചികിത്സയ്‌ക്കോ അന്നദാനത്തിനോ മാറ്റിവയ്ക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റ് ആവശ്യപ്പെടുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന് താഴെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. അറബിക്കടലില്‍ അറബി എന്നവാക്ക് ഉള്ളതിനാല്‍ ആ വെള്ളത്തില്‍ നിന്നും ഉണ്ടാക്കുന്ന ഉപ്പ് ഉപയോഗിക്കരുത്, ഗള്‍ഫ് രാജ്യങ്ങലില്‍ ഇനി മുതല്‍ സംഘികള്‍ ജോലിയ്ക്ക് പോകാന്‍ പാടില്ല എന്ന് പ്രസ്താവന ഇറക്കണം ... ഇങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍. 

ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരം

ശബരിമലയില്‍ പോകുന്ന ഭക്തര്‍ എരുമേലി വാവര്‍ പള്ളിയിലും ശബരിമലയിലെ വാവര്‍ നടയിലും കാണിക്ക ഇടാന്‍ പാടില്ല .. ഹിന്ദുക്കളുടെ പൈസ കൊണ്ട് ജിഹാദികള്‍ വളരുന്നതിന് അയ്യപ്പ ഭക്തര്‍ കൂട്ട് നില്ക്കരുത് .. അവിടെ കാണിക്കയിടുന്ന പൈസ ഏതെങ്കിലും ഹിന്ദുവിന്റെ ചികിത്സക്കോ അന്നദാനത്തിനോ മാറ്റിവയ്ക്കുക ... സ്വാമി ശരണം
പ്രതീഷ് വിശ്വനാഥ് 
ഹിന്ദു ഹെല്പ് ലൈന്‍
9400161516

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം