കേരളം

സിപിഐക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല; അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ എവിടെയെന്ന് ആര്‍ക്കറിയാം: ആനത്തലവട്ടം ആനന്ദന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയുമായി പരസ്യ പോര് വേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടും പോര് അവസാനിക്കുന്നില്ല. സിപിഐ തോളത്തിരുന്ന് ചെവി തിന്നുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. ചാമ്പ്യന്‍മാര്‍ തങ്ങളാണെന്നും സര്‍ക്കാര്‍ മോശക്കാരാണ് എന്ന് വരുത്തി തീര്‍ക്കാനുമാണ് സിപിഐ ശ്രമിക്കുന്നതെന്ന് ആനത്തലവട്ടം തുറന്നടിച്ചു. 

തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ പിണറായി എന്തിന് ശ്രമിക്കണം. വലിയ വായില്‍ സംസാരിക്കുന്ന സിപിഐ സര്‍ക്കാരിനെ ക്ഷീണിപ്പിക്കാന്‍ ശ്രമിക്കുന്നു. സിപിഐയ്ക്ക് ഒറ്റയ്ക്ക് ഒരുചുക്കും ചെയ്യാന്‍ സാധിക്കില്ല. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഐ ഏതു മുന്നണിയിലാണ് ഉണ്ടാകുകയെന്ന് അറിയില്ലെന്നും ആനത്തലവട്ടം പറഞ്ഞു. സോളാര്‍ സമരം അവസാനിപ്പിച്ചതിനെ കുറ്റം പറഞ്ഞ സിപിഐ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനെക്കുറിച്ച് സിപിഐയ്ക്ക് എന്താണ് അഭിപ്രായമെന്നും ആനന്ദന്‍ ചോദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ