കേരളം

മൂന്നാറില്‍ വമ്പന്‍ റിസോര്‍ട്ടുകള്‍ക്ക് നോട്ടീസ് നല്‍കി; സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്ക് സ്ഥലംമാറ്റം

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: അനധികൃത കൈയേറ്റങ്ങള്‍ നടത്തിയ വമ്പന്‍ റിസോര്‍ട്ടുകള്‍ക്ക് എതിരെ നടപടി സ്വീകരിച്ച റവന്യൂ സ്‌പെഷ്യല്‍ തഹസില്‍ദാരെ സ്ഥലം മാറ്റി. ദേവികുളം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എ ജെ തോമസിനെയാണ് സ്ഥലം മാറ്റിയത്. നെടുങ്കണ്ടം അഡീഷണല്‍ തഹസില്‍ദാര്‍ ആയിട്ടാണ് സ്ഥലം മാറ്റം.

സബ്കളക്ടറുടെ നിര്‍ദേശപ്രകാരം എന്‍ഒസി ഇല്ലാത്ത കെട്ടിടങ്ങള്‍ക്ക് എതിരെ എ ജെ തോമസ് നടപടി സ്വീകരിച്ചുവരുകയായിരുന്നു. നിരവധി റിസോര്‍ട്ടുകള്‍ക്ക് നോട്ടീസും നല്‍കി. ഇതിനിടെ ഉണ്ടായ സ്ഥലംമാറ്റം രാഷ്ട്രീയ സമ്മര്‍ദത്തിന്റെ ഫലമായാണ് എന്നാണ് സൂചന. അതേസമയം ഒഴിവുവന്ന തസ്തികയിലേക്ക് സ്ഥലം മാറ്റുകയായിരുന്നുവെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.

എന്നാല്‍ കയേറ്റങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് മൂന്നാര്‍ സംരക്ഷണ സമിതി നാളെ മൂന്നാറില്‍
ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നേരത്തെ കയേറ്റങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ച ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ