കേരളം

സിപിഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സിപിഐ മന്ത്രിമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. സംവിധായകന്‍ ആലപ്പി അഷറഫാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. മന്ത്രി സഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അതിനാല്‍ തന്നെ ഈ നാല് മന്ത്രിമാരെയും അയോഗ്യരാക്കണമെന്നുമാണ് അഷറിഫിന്റെ ഹര്‍ജി. 

മന്ത്രി തോമസ് ചാണ്ടിക്കെതിരേ കോടതി പരാമര്‍ശം വന്ന ശേഷം നടന്ന മന്ത്രി സഭായോഗത്തില്‍ അദ്ദേഹം പങ്കെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത്. യോഗം ബഹിഷ്‌കരിച്ചത് അസാധാരണ നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചതിനെ ചൊല്ലിയുള്ള സിപിഎം-സിപിഐ പോര് തുടരുന്നതിനിടെയാണ് മന്ത്രിമാരെ പുറത്താക്കണം എന്നാവശ്യപ്പെട്ട് അഷറഫ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന ഹൈക്കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നേതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍