കേരളം

അശുഭ ചിന്തകള്‍ വേണ്ടെന്ന് ശശീന്ദ്രന്‍; മന്ത്രിയാവാന്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന എന്‍സിപിയുടെ മന്ത്രി സ്ഥാനത്തേക്ക് ആര് വരും എന്നത് സംബന്ധിച്ച ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് എ.കെ.ശശീന്ദ്രന്‍. അശുഭ ചിന്തകള്‍ വേണ്ടതെന്നും, പാര്‍ട്ടി മന്ത്രിയാവാന്‍ പറഞ്ഞാല്‍ അനുസരിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.  

ജസ്റ്റിസ് ആന്റണി കമ്മിഷന്‍, വിവാദ ഫോണ്‍ കോള്‍ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു ശശീന്ദ്രന്റെ പ്രതികരണം. മന്ത്രിസ്ഥാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് എന്‍സിപിയും ഇടതു പക്ഷവുമാണ്. പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങള്‍ അനുസരിക്കാത്തവരെ പാര്‍ട്ടി പ്രവര്‍ത്തകരെന്ന് പറയാന്‍ സാധിക്കില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. 

കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായെന്നും, തനിക്കെതിരായ പരാതി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് യുവതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി