കേരളം

പൊലീസ് വാദം ഹൈക്കോടതി തള്ളി; ദിലീപിന് വിദേശത്തുപോവാന്‍ അനുമതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് വിദേശത്തുപോവാന്‍ ഹൈക്കോടതി അനുമതി നല്‍കി. വിദേശത്തുപോവുന്നതിന് ജാമ്യവ്യവസ്ഥയില്‍ ഇളവു വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപേക്ഷയിലാണ് നടപടി. തന്റെ ഹോട്ടല്‍ ശൃംഖലയായ ദേ പുട്ടിന്റെ ദുബൈ ശാഖയുടെ ഉദ്ഘാടനത്തിനു പോവുന്നതിന് ഇളവു വേണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ജാമ്യവ്യവസ്ഥ അനുസരിച്ച് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കണമെന്ന് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ മാസം 29നാണ് ദേ പുട്ടിന്റെ ദുബൈ ശാഖയുടെ ഉദ്ഘാടനം. അതിനായി ഒരാഴ്ചത്തെ ഇളവാണ് ദിലീപ് ആവശ്യപ്പെട്ടത്. നാലു ദിവസം വിദേശത്തു തങ്ങാന്‍ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ആറു ദിവസത്തേക്ക് പാസ്‌പോര്‍ട്ട് മടക്കിനല്‍കും. വിദേശത്ത് ആരെയെല്ലാം കാണുന്നു, എവിടെയെല്ലാം പോവുന്നു തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കി വിശദമായ സ്‌റ്റേറ്റ്‌മെന്റ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


ദിലീപിനെ വിദേശത്തുപോവാന്‍ അനുവദിക്കരുതെന്ന പൊലീസ് റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ഹൈക്കോടതി നടപടി. വിദേശത്ത് പോകാന്‍ അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുദ്രവച്ച കവറിലാണ് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസിലെ ഏഴാം പ്രതി ചാര്‍ളി മാപ്പു സാക്ഷിയാവാന്‍ വിസമ്മതിച്ചത് ദിലീപിന്റെ സ്വാധീനം മൂലമെന്നാണ് പൊലീസ് ആരോപണം. ദിലീപ് ജാമ്യത്തിലിറങ്ങിയ സമയത്ത് തന്നെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നെന്നാണ് പൊലീസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം