കേരളം

ഓടയില്‍ വീണ് മരിക്കുന്നത് യാത്രക്കാരുടെ ശ്രദ്ധക്കുറവ് മൂലം; വിചിത്ര വാദവുമായി പിഡബ്ല്യൂഡി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഓടയില്‍ വീണ് മരിക്കുന്നത് കാല്‍നട യാത്രക്കാരുടെ അശ്രദ്ധമൂലമാണെന്ന വിചിത്രവാദമുന്നയിച്ച് പൊതുമരാമത്ത് വകുപ്പ്. മനുഷ്യാവകാശ കമ്മിഷനു മുന്നില്‍ നടത്തിയ വിശദീകരണത്തിലാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. 

പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം വിവാദമായതോടെ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തുകയും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഇതോടെ കമ്മീഷന് മുന്നില്‍ വിചിത്ര വാദം ഉന്നയിച്ച ഉദ്യോഗസ്ഥന്‍ വെട്ടിലായിരിക്കുകയാണ്.

അതേസമയം, ഉദ്യോഗസ്ഥരുടെ പിഴവാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് കമ്മീഷന്‍ വിലയിരുത്തി. കോട്ടൂളിയില്‍ ഓടയില്‍ വീണ് മരിച്ച സതീശന്‍, വയനാട് റോഡില്‍ ഓടയില്‍ വീണ് പരിക്കേറ്റ മുജീബ് റഹ്മാന്‍ എന്നിവരുടെ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷനു പരാതി ലഭിച്ചത്. 

ഇതേതുടര്‍ന്ന് ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയായിരുന്നു. സതീശന്റെ കുടുംബത്തിനും മുജീബ് റഹ്മാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം നല്‍കാന്‍ ആക്ടിങ് ചെയര്‍ പേഴ്‌സണ്‍ പി മോഹന ദാസ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'