കേരളം

ശശീന്ദ്രനെ ഉടന്‍ മന്ത്രിയാക്കണമെന്ന് എന്‍സിപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തോമസ്ചാണ്ടി രാജിവെച്ചതിന് പിന്നാലെ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍.  എന്‍സിപി കേന്ദ്രേതൃത്വവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പീതാംബരന്‍. ഇക്കാര്യം മുഖ്യമന്ത്രിയോടും എല്‍ഡിഎഫിനോടും ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു

ഹണിട്രാപ്പ് കേസില്‍ ജസ്റ്റിസ് പിഎസ് ആന്റണി കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍സിപിക്കായി ഒഴിച്ചിട്ട മന്ത്രിസ്ഥാനത്തേക്ക് ശശീന്ദ്രനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം എന്‍സിപി ഉന്നയിച്ചത്. കായല്‍ കയ്യേറ്റവിവാദത്തില്‍പ്പെട്ട് തോമസ് ചാണ്ടി കഴിഞ്ഞ ദിവസം മന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോള്‍ ഇവരില്‍ ആരുടെ കേസ് ആദ്യം തീരുന്നവോ അവരെ മന്ത്രിയാക്കണമെന്ന ധാരണ എന്‍സിപി ഇടതുമുന്നണിയുമായി ഉണ്ടാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആമന്ത്രി സ്ഥാനം ഒഴിച്ചിട്ടിരിക്കുകയായിരുന്നു.

മന്ത്രിസ്ഥാനത്തെ കുറിച്ച് തീരുമാനിക്കേണ്ടത് എന്‍സിപിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ തന്നെ വീണ്ടും മന്ത്രിയാക്കുന്നതു സംബന്ധിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്ന് എകെ ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചതില്‍ സന്തോഷമുണ്ട്. ഗൂഢാലോചനയില്‍ ആരെയും സംശയമില്ല. പാര്‍ട്ടിക്കു മുന്നില്‍ തന്റെ നിലപാടു വിശദീകരിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. മന്ത്രിസ്ഥാനത്ത് ആരെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കേണ്ടത് അതാത് പാര്‍ട്ടികളാണെന്നും ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് എത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം