കേരളം

പാനൂര്‍ അഷ്‌റഫ് വധക്കേസില്‍ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

സമകാലിക മലയാളം ഡെസ്ക്

തലശ്ശേരി: സിപിഎം പ്രവര്‍ത്തകന്‍ പാനൂര്‍ താഴയില്‍ അഷ്‌റഫിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. ജിത്തു,രാജീവന്‍,പുരുഷു,അനീശന്‍,രതീഷ് എന്നിവര്‍ക്കാണ് തലശ്ശേരി അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചത്.

2002 ഫെബ്രുവരി 15നായിരുന്നു കേസിനാസ്പദമായ കൊലപാതകം നടന്നത്. സിപിഎം പ്രവര്‍ത്തകനായ അഷ്‌റഫിനെ പാനൂര്‍ ബസ് സ്റ്റാന്റിന് സമീപത്തുള്ള കടയില്‍വച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തുമ്പോള്‍ അഷ്‌റഫിന് 22 വയസ്സായിരുന്നു പ്രായം. ആര്‍എസ്എസ് പ്രവര്‍ത്തകനായ പുരുഷുവിന്റെ വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് കലശം കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്  കൊലപാതകത്തില്‍ കലാശിച്ചത്. സംഭവം നടന്ന് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു