കേരളം

വികസനമുടക്കികള്‍ സ്ത്രീകളെയും കുട്ടികളെയും പരിചയാക്കൂന്നു: ജി സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം:  വികസന മുടക്കികള്‍ സ്ത്രീകളെയും കുട്ടികളെയും പരിചയാക്കി നാടിന്റെ വളര്‍ച്ച അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ജി. സുധാകരന്‍. വയല്‍ക്കിളികളുടെ സമരം ഉള്‍പ്പെടെ പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. അവിടെ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ടാണു സമരമുണ്ടായത്. വര്‍ഷങ്ങളായി കൃഷിയൊന്നുമില്ലാതെ വെറുതേ കിടക്കുന്ന ആ വയലുമായി യാതൊരു ബന്ധവുമില്ലാത്തവരായിരുന്നു സമരത്തിനു പിന്നിലെന്നും ചര്‍ച്ചയില്‍ അലൈന്‍മെന്റ് മാറ്റം ഉള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ വച്ചിട്ടും നാലുവരിപ്പാത നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടായിരുന്നു ഒരു വിഭാഗം സ്വീകരിച്ചതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വികസന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍  ചില തീവ്രവാദ സംഘടനകള്‍ മുതലെടുപ്പ് ശ്രമങ്ങളാണ് നടത്തുന്നത്.

സിംഗൂര്‍ ആവര്‍ത്തിക്കുമെന്നായിരുന്നു അവിടെ വിതരണം ചെയ്ത ലഘുലേഖയിലുള്ളത്. അങ്ങനെ സിംഗൂര്‍ ആവര്‍ത്തിക്കുമെന്നൊന്നും ആരും മനപ്പായസമുണ്ണേണ്ട. വെടിവച്ചു വികസനം നടത്തേണ്ടുന്ന കാര്യമൊന്നും പിണറായി സര്‍ക്കാരിനില്ല. ജനങ്ങള്‍ക്കു നല്ലതുമാത്രമെ ഈ സര്‍ക്കാര്‍ നല്‍കൂ. മറ്റൊന്നും ഈ സര്‍ക്കാര്‍ ചിന്തിക്കുന്നില്ല. വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ എന്തൊക്കെ ശ്രമങ്ങളുണ്ടായലും ഈ സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ മുന്നോട്ടു പോകുമെന്നും സുധാകരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ