കേരളം

ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തില്‍ എല്‍ഡിഎഫ് തീരുമാനമെടുക്കും: വൈക്കം വിശ്വന്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന വിഷയത്തില്‍ എല്‍ഡിഎഫ് ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കോട്ടയത്ത് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം വിളിക്കണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. നേതാക്കളുമായി സംസാരിച്ച് എത്രയും വേഗം തീരുമാനത്തിലെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. ശശീന്ദ്രന്റെ മടങ്ങിവരവിനെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷ നിലപാടിനെ അദ്ദേഹം തള്ളി. ധാര്‍മികതയെക്കുറിച്ച് പറയാന്‍ അവകാശമുള്ളവരാണല്ലോ സംസ്ഥാനത്തെ പ്രതിപക്ഷമെന്ന് വൈക്കം വിശ്വന്‍ പരിഹസിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍