കേരളം

നീലക്കുറിഞ്ഞി സങ്കേതം: പി എച്ച് കുര്യനെതിരെ റവന്യൂമന്ത്രി,കുര്യന്റെ അഭിപ്രായം മുഖവിലയ്ക്ക് എടുക്കുന്നില്ല 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൂന്നാറിലെ നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതത്തിന്റെ വിസ്ത്യതി കുറയുമെന്ന റവന്യൂ അഡീഷണല്‍ ചീഫ്  സെക്രട്ടറി പി എച്ച് കുര്യന്റെ നിലപാടില്‍ റവന്യൂമന്ത്രിക്ക് കടുത്ത അതൃപ്തി.  ഇത് പി എച്ച് കുര്യന്റെ മാത്രം അഭിപ്രായമാണ്. ഇത് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അളന്ന് തിരിച്ചല്ല 3200 ഹെക്ടര്‍ ഭൂമി വിജ്ഞാപനം ചെയ്്തത്. യഥാര്‍ത്ഥ  വിസ്തൃതി കണ്ടെത്താനാണ് ഇനി ശ്രമമെന്നും റവന്യൂമന്ത്രി  ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇതോടെ നീലക്കുറിഞ്ഞി സങ്കേതത്തിലെ ഭൂമിപ്രശ്‌നം പുതിയ തലത്തിലേയ്ക്ക് നീങ്ങുകയാണ്. നേരത്തെ പി എച്ച് കുര്യനെ റവന്യൂ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യം സിപിഐ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ സ്ഥാനം മാറ്റുന്നതിന് പുറമേ പുതിയ വകുപ്പിന്റെ ചുമതല കൂടി നല്‍കി പി എച്ച് കുര്യനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഇതിന് പിന്നാലെ പുറത്തുവന്ന പി എച്ച് കുര്യന്റെ പുതിയ നിലപാട് വീണ്ടും സിപിഎം- സിപിഐ തര്‍ക്കത്തിന് വഴി തെളിയിക്കുമെന്നാണ് വിലയിരുത്തല്‍.

ഇടുക്കി ജില്ലയിലെ മൂന്നാറില്‍ നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കുന്നതുമൂലം ജനങ്ങള്‍ക്കുളള ആശങ്ക ഒഴിവാക്കാനും പ്രയാസങ്ങള്‍ പരിഹരിക്കാനും അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍  ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. 3200 ഹെക്ടറിലാണ് ഉദ്യാനം സ്ഥാപിക്കുന്നത്. ഈ പരിധിയില്‍ ജനവാസകേന്ദ്രങ്ങള്‍ , സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ എത്രത്തോളമുണ്ടെന്ന് പഠിക്കാനും റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യനെ യോഗം ചുമ തലപ്പെടുത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു