കേരളം

മലപ്പുറത്ത് റൂബെല്ല കുത്തിവെയ്പ് നല്‍കാനെത്തിയ നഴ്‌സിന് മര്‍ദനം ; പ്രതിഷേധവുമായി ആരോഗ്യവകുപ്പ് ജീവനക്കാര്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : മീസില്‍സ്  റുബെല്ല പ്രതിരോധ കുത്തിവെപ്പ് നല്‍കാനെത്തിയ നഴ്‌സിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു. മലപ്പുറം എടയൂരിലാണ് സംഭവം.  അത്തിപ്പറ്റ ജി.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മിസില്‍സ് റുബെല്ല വാക്‌സിന്‍ കുത്തിവെയ്പ്പ് എടുക്കുന്നതിനിടയിലാണ് എടയൂര്‍ പി എച്ച് സിയിലെ നഴ്‌സ് ശ്യാമള ഭായിയെ ഒരു സംഘം മര്‍ദ്ദിച്ചത്. 

ശ്യാമള ഭായിയുടെ കൈപിടിച്ച് തിരിക്കുകയും, മൊബൈല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു എന്നാണ് പരാതി. പരിക്കേറ്റ നഴ്‌സ് ശ്യാമള ഭായിയെ കുറ്റിപ്പുറം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്യാമളയ്‌ക്കൊപ്പം ഉണ്ടായിരുന്ന ആരോഗ്യ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരെയും സംഘം മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. റൂബെല്ല വാക്‌സിന്‍ കുത്തിവെയ്പിനെതിരെ വടക്കന്‍ ജില്ലകളില്‍ വാട്‌സ് ആപ്പ് സന്ദേശം പ്രചരിച്ചിരുന്നു. ഇതിനിടെയാണ് കുത്തിവെയ്പ് എടുക്കാനെത്തിയ നഴ്‌സിനെ ആക്രമിച്ച സംഭവം ഉണ്ടായത്. 

സംഭവത്തില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ കലക്ടര്‍ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും  പരാതി നല്‍ികി. വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഡിഎംഒ ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. അതേസമയം അനുവാദമില്ലാതെയാണ് കുട്ടികള്‍ക്ക് കുത്തിവെപ്പ് നടത്തിയതെന്ന് ആരോപിച്ച് ചില രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം