കേരളം

സിപിഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച സിപിഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും ഇക്കാര്യം കോടതിയുടെ പരിഗണനയ്ക്കു വരേണ്ട വിഷയമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. സംവിധായകന്‍ ആലപ്പി അഷറഫാണ് സിപിഐ മന്ത്രിമാര്‍ക്കെതിരെനടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ എത്തിയത്.

സിപിഐ മന്ത്രിമാര്‍ കാബിനറ്റ് യോഗം ബഹിഷ്‌കരിച്ചു എന്നതിന് ആധികാരിക തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യം കോടതി പരിഗണിക്കേണ്ട വിഷയമല്ല. മന്ത്രിമാര്‍ യോഗത്തിന് എത്തിയില്ലെങ്കില്‍ നടപടിയെടുക്കുന്ന കാര്യം മുഖ്യമന്ത്രിക്കു പരിഗണിക്കാമെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി പരാമര്‍ശിച്ചു.

തോമസ് ചാണ്ടി വിഷയത്തില്‍ നിലപാടു കടുപ്പിച്ച് സിപിഐ മന്ത്രിമാര്‍ കാബിനറ്റ് യോഗം ബഹിഷ്‌കരിച്ചതു ചൂണ്ടിക്കാട്ടിയാണ് ആലപ്പി അഷറഫ് ഹൈക്കോടതിയെ സമീപിച്ചത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകര്‍ന്നെന്നും ഇതിനു കാരണക്കാരായ സിപിഐ മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി