കേരളം

കരാറുകാരുടെ ഭീഷണി സര്‍ക്കാരിനോട് വേണ്ട ; ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി സുധാകരന്റെ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : ജിഎസ്ടിയുടെ പേരില്‍ കരാറുകാരുടെ ഭീഷണി സര്‍ക്കാരിനോട് വേണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ജിഎസ്ടിയുടെ പേരുപറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ കഴിയില്ല. ഇതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ ഭീഷണിയുമായി വന്നാല്‍, ഇത്തരക്കാരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. 

ജിഎസ്ടിയുടെ പേരില്‍ സംസ്ഥാനത്തെ പൊതുമരാമത്ത് പണികള്‍ മുടങ്ങുന്ന സാഹചര്യത്തിലാണ് കരാറുകാര്‍ക്കെതിരെ മന്ത്രി രംഗത്തെത്തിയത്. കരാറുകാര്‍ പിടിവാശി അവസാനിപ്പിക്കണം. അനുരഞ്ജനവും സമാധാനവുമാണ് കരാറുകാര്‍ സ്വീകരിക്കേണ്ടത്. ഇല്ലെങ്കില്‍ അവരുടെ സ്വത്തു വിവരങ്ങള്‍ അടക്കം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. 

കരാറുകാര്‍ പ്രാദേശിക രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്നും മന്ത്രി ജി സുധാകരന്‍ ആവശ്യപ്പെട്ടു. ദേശീയപാതയില്‍ രാമനാട്ടുകരയിലെ ഫ്‌ളൈ ഓവര്‍ നിര്‍മ്മാണ പ്രവര്‍ത്തനം മന്ത്രി നേരിട്ട് കണ്ട് വിലയിരുത്തി.രാത്രിയിലും പണി നടത്തുന്ന ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും മന്ത്രി ജി സുധാകരന്‍ അഭിനന്ദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു