കേരളം

'പദ്മാവതി കേരളത്തില്‍ റീലീസ് ചെയ്യണം' ; മുഖ്യമന്ത്രിയ്ക്ക് കോണ്‍ഗ്രസിന്റെ കത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : രജപുത്ര വികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് വിവാദത്തിലായ ചലച്ചിത്രം പദ്മാവതി കേരളത്തില്‍ റീലീസ് ചെയ്യണമെന്ന് കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ചിത്രം റീലീസ് ചെയ്യുന്ന തീയേറ്ററുകള്‍ കത്തിക്കുമെന്ന സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്നതിനിടെയാണ്, ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. 

സഞ്ജയ് ലീല ബന്‍സാലി, ദീപിക പദുക്കോണിനെ നായികയാക്കി ഒരുക്കിയ ചിത്രമാണ് പദ്മാവതി. ചിത്രത്തില്‍ രജപുത്ര രാജ്ഞിയായ പദ്മാവതിയെ ചിത്രീകരിച്ചിരിക്കുന്നത് ചരിത്രം വളച്ചൊടിച്ചാണെന്നും, മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി രജപുത്ര സംഘടനയായ കര്‍ണി സേനയും സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തുകയായിരുന്നു. സിനിമ രാജ്യത്ത് എവിടെ പ്രദര്‍ശിപ്പിച്ചാലും ആ തീയേറ്ററുകള്‍ കത്തിക്കുമെന്നും കര്‍ണി സേന തലവന്‍ സുക്‌ദേവ് സിംഗ് ഭീഷണി മുഴക്കിയിരുന്നു. 

ചിത്രത്തിന്റെ സംവിധായകനായ സഞ്ജയ് ലീല ബന്‍സാലിയ്ക്കും, നായി ദീപിക പദുക്കോണിനുമെതിരെ സംഘപരിവാര്‍ നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു. ശൂര്‍പ്പണഖയുടെ ഗതി നേരിടേണ്ടി വരുമെന്ന് സംഘപരിവാര്‍ നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു. ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍  ചരിത്രം വളച്ചൊടിച്ചെന്ന ആരോപണത്തെ തുടര്‍ന്നുള്ള പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ