കേരളം

തീവ്രവാദ മതമായതുകൊണ്ടാണ് പേടി; ഹാദിയയുടെ കൂട്ടുകാരികളാണ് ചതിച്ചതെന്ന് അമ്മ

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഹാദിയ മാറിയിരിക്കുന്നത് തീവ്രവാദ മതമായതുകൊണ്ടാണ് തങ്ങള്‍ക്ക് പേടിയെന്ന് ഹാദിയയുടെ മാതാവ് പൊന്നമ്മ. കൂടെ പഠിച്ച ജസീന,ഫസീന എന്നീ കുട്ടികളാണ് തന്റെ മകളെ ചതിച്ചതെന്നും പൊന്നമ്മ പറഞ്ഞു. ജസീനയുടെയും ഫസീനയുടെ ഉപ്പയാണ് ഞങ്ങള്‍ അറിയാതെ കോഴിക്കോട്ട് കൊണ്ടുപോയി മതം മാറ്റിയത്. എന്റെ ഭര്‍ത്താവ് എന്തുമാത്രം വേദന സഹിച്ചിട്ടുണ്ടെന്ന് പറഞ്ഞറിയിക്കാന്‍ അറിയില്ല. 

സഹിക്കാവുന്നതിന്റെ പരമാവതി സഹിച്ചു. രാത്രികളില്‍ ഉറക്കമില്ല. അസുഖങ്ങള്‍ പലതും പിടിപെട്ടു. മകളെ ഓര്‍ത്ത് ഇപ്പോഴും വേദനിക്കുകയാണ്. അവള്‍ പഠിക്കട്ടേ, ജോലി കിട്ടട്ടേ എന്നുതന്നെയാണ് ഞങ്ങളും പറയുന്നത്. 

ഞങ്ങള്‍ക്ക് മുസ്‌ലിമുകളുമായി ബന്ധമില്ല. ഞങ്ങള്‍ക്കാര്‍ക്കും മുസ്‌ലിമുമായി കൂട്ടില്ല. ഇങ്ങനെ ചതിക്കുമെന്ന് കരുതിയില്ല. തീവ്രവാദ മതമായതുകൊണ്ടാണ് ഞങ്ങള്‍ക്ക് കൂടുതലും പേടി. ഒരു തീവ്രവാദിയെ കൊണ്ടെന്റെ മകളെ കെട്ടിച്ചല്ലോ എന്നോര്‍ത്തിട്ടാണ് പേടി. മകളുട മാനസ്സികാവസ്ഥ മോശമാണെന്നും പൊന്നമ്മ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ