കേരളം

ഫോണ്‍ കെണി കേസ് ഹൈക്കോടതിയില്‍; ശശീന്ദ്രന് ഇന്ന് നിര്‍ണ്ണായക ദിവസം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരായുള്ള ഫോണ്‍കെണി കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ നടക്കുന്ന നടപടികള്‍ അവസാനിപ്പിക്കണം എന്ന് പരാതിക്കാരിയായ മംഗളം ചാനലിലെ മുന്‍ മാധ്യമപ്രവര്‍ത്തക ആവശ്യപ്പെടും. ശശീന്ദ്രനുമായുള്ള പ്രശ്‌നം ഒത്തുതീര്‍ന്നെന്നും പരാതി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ഇവര്‍ കോടതിയെ അറിയിക്കും. 

എ.കെ ശശീന്ദ്രനെ ചാനല്‍ മനപ്പൂര്‍വം കെണിയില്‍ കുടുക്കിയതാണ് എന്ന് സംസ്ഥാന സര്‍ക്കാരിന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസ് റദ്ദാക്കിയാല്‍ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുമെന്ന് എന്‍സിപി പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

എന്നാല്‍ കേസ് റദ്ദാക്കരുതെന്നും കക്ഷി ചേരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടട് മഹിളാ മോര്‍ച്ച കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ