കേരളം

ഷെഫിന്‍ ജഹാനെ കാണണം; മുഴുവന്‍ സമയ സുരക്ഷ ആവശ്യമില്ല: ഹാദിയ

സമകാലിക മലയാളം ഡെസ്ക്

സേലം: ഹോമിയോ കോളജില്‍ തുടര്‍പഠനത്തിന് എത്തിയ തനിക്ക് മുഴുവന്‍ സമയ സുരക്ഷ ആവശ്യമില്ലെന്ന് ഹാദിയ. എന്നാല്‍ തല്‍ക്കാലം പൊലീസ് കൂടെയുണ്ടാകുമെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കി. ഷെഫിന്‍ ജഹാനെ കാണണമെന്നും ഹാദിയ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ദിവസം അനുവദിക്കാമെന്ന് പൊലീസ് പറഞ്ഞതായി ഹാദിയ പറഞ്ഞു. സേലത്തെ കോളജിലെത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഹാദിയ.

ഹാദിയയ്ക്ക് ആവശ്യമെങ്കില്‍ മുഴുവന്‍സമയ സുരക്ഷയൊരുക്കുമെന്ന് സേലം ഡിസിപി സുബ്ബലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ കൊളജ് അധികൃതരും ഹാദിയയും ആവശ്യപ്പെടുന്നതിനനുസരിച്ച് തീരുമാനമെടുക്കും. ഷെഫിന്‍ ജഹാനും ഹാദിയയും തമ്മില്‍ കാണുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. 

അതേസമയം അച്ഛന്‍ അശോകന് ഹാദിയയെ കാണുന്നതില്‍ തടസമില്ലെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു. അതേസമയം ഷെഫിന്‍ ജഹാന്‍ ഹാദിയയെ കാണാന്‍ ശ്രമിച്ചാല്‍ അതു തടയുമെന്നാണ് ഹാദിയയുടെ പിതാവ് അശോകന്‍ പറയുന്നത്. ഷെഫിന്റെ തീവ്രവാദബന്ധത്തെക്കുറിച്ച് സ്ഥിരീകരിക്കേണ്ടത് കോടതിയാണ്. ഹാദിയയെ കാണാന്‍ സേലത്തു പോകുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും അശോകന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ