കേരളം

എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവയ്ക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: എംപി വീരേന്ദ്രകുമാര്‍ രാജ്യാസഭാംഗത്വം രാജിവയ്ക്കുന്നു. സംഘപരിവാറിനൊപ്പം നില്‍ക്കുന്ന  നിതീഷ് കുമാറിനു കീഴില്‍ എംപിയായിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ പാര്‍ട്ടി സംസ്ഥാന സമിതി യോഗം ഉടന്‍ ചേരുമെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. 

രാജ്യസഭാംഗത്വം യുഡിഎഫിന്റെ ഭാഗമായി ലഭിച്ചതാണ്. യുഡിഎഫ് ബന്ധം സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുക്കും. എല്‍ഡിഎഫിലേക്കു പോവുന്നതു സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച നടത്തിയിട്ടില്ല. നിലവില്‍ നിതീഷ് കുമാറിന്റെ രാഷ്ട്രീയത്തില്‍നിന്നു പുറത്തുകടക്കുക എന്നതാണ് പ്രധാനം. അതുകൊണ്ടാണ് രാജ്യസഭാംഗത്വം ഒഴിയാന്‍ തീരുമാനിച്ചതെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു.

അതേസമയം ജെഡിയു വിട്ട് എസ്‌ജെഡി പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് വീരേന്ദ്രകുമാര്‍ പക്ഷത്ത് ആലോചനകള്‍ നടക്കുന്നുണ്ടെന്നാണ് സൂചനകള്‍. ജെഡിഎസുമായി ലയനം സംബന്ധിച്ച് കൃഷ്ണന്‍കുട്ടി, സികെ നാണു എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. ജെഡിഎസുമായി ലയിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലും പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ