കേരളം

വീരനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കാന്‍ തീരുമാനിച്ച എം.പി വീേേരാന്ദ്രകുമാറിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍. യുഡിഎഫിന്റെ പടയൊരുക്കം ജാഥ കഴിയുന്നതിന് മുമ്പേ അവരുടെ ഒരു രാജ്യസഭ എംപി രാജി വയ്ക്കാന്‍ പോകുന്നത് മുന്നണിക്കുള്ളിലെ ചേരിപ്പോരിന്റെയും പൊട്ടിത്തെറിയുടെയും ഫലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വീരേന്ദ്രകുമാര്‍ പുനര്‍ വിചിന്തനം നടത്തി തിരിച്ചു വരണം. എല്‍ഡിഎഫിന്റെ വാതില്‍ അടച്ചിട്ടില്ല, അദ്ദേഹം പറഞ്ഞു. 

ജെഡിയുവിന്റെ ബിജെപി ബന്ധത്തിന്റെ പേരില്‍ എംപി സ്ഥാനം രാജിവയ്ക്കാന്‍ എടുത്ത തീരുമാനം സിപിഎം സ്വാഗതം ചെയ്യുന്നു. എല്‍ഡിഎഫ് വിട്ടു പോയ ആര്‍എസ്പിയും ജനതാദള്‍ വീരേന്ദ്ര വിഭാഗവും തിരിച്ചു വരണമെന്നു സിപിഎം നേരത്തെ ആവശ്യപ്പെട്ടതാണ്. വീരേന്ദ്രകുമാര്‍ തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ തുടര്‍ നടപടികളിലേക്കു സിപിഎം കടക്കുമെന്നും അദ്ദേഹം പറഞ്ഞു. 
വീരേന്ദ്രകുമാര്‍ മടങ്ങിവരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്