കേരളം

മുന്നോക്ക സംവരണം : രമേശ് ചെന്നിത്തലയ്‌ക്കെതിരെ കെപിസിസി എക്‌സിക്യൂട്ടീവ് അംഗം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിച്ച പ്രതിപക്ഷ നേതാവ് രമേസ് ചെന്നിത്തലയ്‌ക്കെതിരെ കെപിസിസി എക്‌സിക്യൂട്ടീവ് അംഗം രംഗത്ത്. ദലിതരുടെ കടയ്ക്കല്‍ കത്തിവെക്കുന്നതാണ് ചെന്നിത്തലയുടെ നിലപാടെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് അംഗം പി രാമഭദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ നിലപാടിനെതിരെ കോണ്‍ഗ്രസിലെ ദലിതരെ അണിനിരത്തുമെന്നും രാമഭദ്രന്‍ പറഞ്ഞു. 

കെപിസിസി പ്രസിഡന്റ് ആയിരിക്കെ ദലിതരുടെ ഭവനങ്ങളില്‍ ആശ്വാസ വാക്കുകളുമായെത്തിയ രമേശ് ചെന്നിത്തലയുടെ ഇപ്പോഴത്തെ നിലപാട് വഞ്ചനാപരമാണെന്നും കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള ദലിത് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയായ രാമഭദ്രന്‍ അഭിപ്രായപ്പെട്ടു. ദേവസ്വം ബോര്‍ഡ് സവര്‍ണവല്‍ക്കരിക്കുന്നതിനെതിരെ കോണ്‍ഗ്രസ് പിന്തുണച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്നും പി രാമഭദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത