കേരളം

ദിലീപിനെ ഇത്രദിവസം പീഡിപ്പിച്ചതിന് കേരളാ പൊലീസ് ഉത്തരം നല്‍കേണ്ടിവരും - പിസി ജോര്‍ജ്ജ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരു നിരപരാധിയെ പിടിച്ച് പൊലീസിന്റെ റൗഡിത്തരം ഊളത്തരമാത്രമാണ് ദിലീപിനെ ജയിലില്‍ ഇട്ടതിലൂടെ പൊലീസ് കാണിച്ചതെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. ഇവര്‍ക്ക് കൂട്ടായി മാധ്യമങ്ങളുടെ പ്രവര്‍ത്തനം കൂടിയായപ്പോള്‍ പിന്നെ എന്തുപറയാനാണെന്നും പിസി ജോര്‍ജ്ജ്. ദിലീപിനെ കുറെ ദിവസം ജാമ്യം കിട്ടാതെ ജയിലിലടച്ചു എന്നതല്ലാതെ ഒന്നും  ഈ കേസില്‍ ദിലീപിനെതിരെ ഒന്നും തെളിയാന്‍ പോകുന്നില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

ദിലീപിനെ അപമാനിച്ചവര്‍ മുഴുവന്‍ അപമാനിതരാകും. രാജ്യത്ത് നിയമം ഉണ്ടെങ്കില്‍ ഞാന്‍ പറഞ്ഞതാണ് സംഭവിക്കാന്‍ പോകുന്നത്. ഒരു തെളിവുമില്ല. ഇന്നലെയും ഞാന്‍ അന്വേഷിച്ചു. എന്നാല്‍ ഒന്നുമില്ലെന്നാണ് എനിക്ക് കിട്ടിയ വിവരം. ദിലീപിന് ജാമ്യം കൊടുത്തിട്ടില്ലെ്ങ്കില്‍ കോടതിയെ കുറിച്ചുപോലും ജനങ്ങള്‍ക്ക് അപമതിപ്പ് ഉണ്ടാകുമായിരുന്നു. ജനാധിപത്യസംവിധാനത്തില്‍ കോടതിയുടെ വില വളരെ വലുതാണ്. ഈ മനുഷ്യനെ ഇത്രദിവസം പീഡിപ്പിച്ചതിന് കേരളാ പൊലീസ് ഉത്തരം നല്‍കേണ്ടി വരും. ഒരു വിട്ടുവീഴ്ചയുമില്ലാതെ ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍