കേരളം

ദിലീപിന് വേണ്ടി വഴിപാട് കഴിച്ചത് വെറുതേയായില്ലെന്ന് പി.പി മുകുന്ദന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദിലീപിന് വേണ്ടി വഴിപാട് കഴിച്ചത് വെറുതേയായില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.പി മുകുന്ദന്‍. ഹൈകോടതി നീതി പുലര്‍ത്തി. നിതിപീഠത്തിലുള്ള ജനങ്ങളുടെ  വിശ്വാസം വര്‍ധിച്ചു. 85 ദിവസം ഒരാളെ അകത്ത് കിടത്തി പള്‍സര്‍ സുനിയുടെ വാക്ക് കേട്ടാണ് പൊലീസ് പ്രവര്‍ത്തിച്ചത്. അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തിയില്‍ കോടതിയ്ക്ക് അതൃപ്തിയുണ്ട് എന്നതിന്റെ തെളിവാണ് ഇപ്പോള്‍ വന്നിരിക്കുന്ന ജാമ്യം നല്‍കിക്കൊണ്ടുള്ള വിധിയെന്നും മുകുന്ദന്‍ പറഞ്ഞു. 

ദിലീപിന് വേണ്ടി മൂകാംബികയില്‍ പി.പി മുകുന്ദന്‍ ദോഷപരിഹാര പൂജ നടത്തിയിരുന്നു. നമുക്കുണ്ടാകുന്ന ദോഷങ്ങള്‍കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. അതിനാല്‍ ദോഷപരിഹാര പൂജയാണ് താന്‍ നടത്തിയത്. പൂജയുടെ പ്രസാദം ജയിലില്‍ ദിലീപിനെത്തിച്ചുകൊടുക്കുമെന്നും മുകുന്ദന്‍ പറഞ്ഞു. വീട്ടില്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ദോഷങ്ങള്‍ വന്നാല്‍ ചെയ്യാറില്ലെയെന്നും തനിക്ക് അത്രക്ക് അടുപ്പമുള്ളയാളാണ് ദിലീപെന്നും മുകുന്ദന്‍ പറഞ്ഞിരുന്നു. 

ദിലീപിനെതിരെ പോലീസ് മൊഴികള്‍ ശേഖരിച്ച് തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും ലീപിന്റെ സമയദോഷം കൊണ്ടാണ് ഇങ്ങനെയൊക്കെ ഉണ്ടാകുന്നതെന്നും പി.പി മുകുന്ദന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന