കേരളം

അമിത്ഷായുടെ യാത്ര നനഞ്ഞ പടക്കം; മറ്റ് സംസ്ഥാനങ്ങളിലെ ആര്‍എസ്എസുകാരെ ഇറക്കിയാല്‍  ഒരു ചുക്കും സംഭവിക്കില്ല:  പിണറായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : രാജ്യത്തെ പിന്തിരിപ്പന്‍ ശക്തികളാണ്  സിപിഎമ്മിനെ എതിര്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷായുടെ യാത്ര നനഞ്ഞ പടക്കം പോലെയായി. മറ്റ് സംസ്ഥാനങ്ങളിലെ ആര്‍എസ്എസുകാരെ ഇറക്കിയാല്‍ ഇവിടെ ഒരു ചുക്കും സംഭവിക്കാനില്ല. ഗോഡ്‌സെയെ ദൈവമായി കാണുന്നവരില്‍ നിന്നും ഈ നാടിന് ഒന്നും പഠിക്കാനില്ലെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

ഉത്തര്‍പ്രദേശ് യോഗി അദിത്യനാഥിന്റെ പ്രസ്താവന കേട്ട് മൂക്കത്ത് വിരല്‍ വെക്കാനെ സാധിക്കുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. യോഗിവര്യന്റെ നാട്ടില്‍ എത്ര ശിശുമരണങ്ങള്‍ നടക്കുന്നു. ബിജെപി ഭരണത്തില്‍ മതനിരപേക്ഷത അപകടത്തിലാണ്. ഇങ്ങനെ ജാഥ നടത്തിയും നേതാക്കന്‍മാരെ എഴുന്നള്ളിച്ചും ഞങ്ങളെ വിരട്ടിക്കളയാമെന്ന് ആരും വിചാരിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു