കേരളം

ഇരയെ ദിലീപ് ഇല്ലതാക്കുമോയെന്ന് ഭയം; സുനി മൊഴി മാറ്റുമെന്നും ലിബര്‍ട്ടി ബഷീര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിച്ച കേസില്‍ എല്ലാ സാക്ഷികളെയും ദിലീപിന് അനുകൂലമാക്കി മാറ്റുമെന്ന് ലിബര്‍ട്ടി ബഷീര്‍. പള്‍സര്‍ സുനി പോലും ദിലീപിന് അനുകൂലമായി സാക്ഷി പറയുമെന്ന കാര്യത്തില്‍ സംശയമില്ല. പണമുണ്ട് സ്വാധീനമുണ്ട്. പള്‍സര്‍ സുനിക്ക് ആവശ്യം പണമാണ്. ദിലീപിന്റെ കൈയില്‍ അതിഷ്ടം പോലെയുണ്ട്. ഈ കേസ് ഇവിടെ അവസാനിച്ചതായും ബഷീര്‍ പറയുന്നു. ഒരു സ്വകാര്യചാനല്‍ ചര്‍ച്ചയ്ക്കിടയെയായിരുന്നു ബഷീറിന്റെ വിവാദ പരാമര്‍ശം.

ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ ലോകത്ത് നിന്ന് തന്നെ ഇല്ലാതാക്കുമോ എന്നതാണ് തന്റെ ഭയമെന്ന് ബഷീര്‍ പറയുന്നു ഇന്നലെ ദിലീപ് ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ കണ്ട മുഖഭാവം അതായിരുന്നു. തനിക്കെതിരെ ദിലീപ് വന്നാല്‍ അത് പത്ത് ദിലീപായാലും അത് ഞാന്‍ കൈകാര്യം ചെയ്യുമെന്നും ബഷീര്‍ പറഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലും ഏത് വിഷയത്തിലും പ്രത്യക്ഷത്തില്‍ പ്രതികരിക്കാത്തവരാണ്. അല്ലാതെ അവര്‍ മിണ്ടാതിരിക്കുന്നത് അവരുടെ ബലഹീനതയല്ലെന്നും അവരുടെതായ അഭിപ്രായങ്ങള്‍ അവര്‍ അവരുടെ സംഘടനയിലാണ് വ്യക്തമാക്കാറെന്നും ബഷീര്‍ പറഞ്ഞു. മമ്മൂട്ടി ഒരു വക്കീലായതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും നിയമപരമായി നോക്കിയാണ് ഈ വിഷയത്തില്‍ ഇടപെട്ടത്. ഇക്കാര്യത്തില്‍ എല്ലാ പിന്തുണയും മോഹന്‍ലാല്‍ നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പട്ട് ഇക്കാര്യത്തില്‍ ഇളകികളിക്കുന്ന നിലപാട് അമ്മ പ്രസിഡന്റ് ഇന്നസെന്റിന് മാത്രമെയുള്ളുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ദിലീപ് വീണ്ടും തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ പ്രസിന്റായാതുകൊണ്ട് തന്നെ തീയേറ്ററുകള്‍ക്ക് പ്രത്യേക നേട്ടമുണ്ടാകില്ല. ആന്റണി പെരുമ്പാവൂരിനെ മാ്റ്റി കുറ്റവിമുക്തനാവാത്ത ദിലീപിനെ ഇരുത്തിയ നടപടി ശരിയായില്ലെന്നും ബഷീര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു